കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കിനാലൂർ എച്ചിങ്ങാപൊയിൽ സ്വദേശി അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി സജീർ (26) എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ 30-ന് രാത്രി പാളയത്ത് നിന്ന് പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്ന 17 വയസുകാരനായ വിദ്യാർഥിയെ, മുൻപരിചയമുള്ള പ്രതികൾ സ്കൂട്ടറിൽ എത്തി ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. ......
കോഴിക്കോട്: ചെറുവണ്ണൂരിൽ ഗർഭിണിയായ യുവതി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ച സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. തീപിടിച്ച കാറിനകത്ത് നിന്ന് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ......
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്നാരോപണം. മരിച്ച സോനയുടെ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ......
കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ പ്രതികരണവുമായി യുവതി മുംതാസ് ബീഗം. സംഭവസമയത്ത് ഉണ്ടായ അടിയന്തര സാഹചര്യത്തിലാണ് അത്തരമൊരു നടപടി കൈക്കൊള്ളേണ്ടി വന്നതെന്നും, ചെയ്ത തെറ്റ് നേരത്തേ സമ്മതിച്ച് പിഴ അടച്ചതായും അവർ വ്യക്തമാക്കി. ......
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഇക്കഴിഞ്ഞ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ......
കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തണമെന്ന ആവശ്യം ജീവനക്കാർ നിരാകരിച്ചതോടെ യുവതി കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ മുൻവശത്തെ ഡോറിനോടു ചേർന്ന സൈഡ് ഗ്ലാസാണ് യുവതി അടിച്ചുപൊട്ടിച്ചത്. ......
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് മെയ് 17 ഞായറാഴ്ച കോഴിക്കോട് സമാരംഭം കുറിക്കും. രാവിലെ 9:30 നു കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജിലെ വേദിയില്‍ കൊല്ലം രൂപത മെത്രാന് ബിഷപ് ഡോ. ......
കോഴിക്കോട് :റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സതേൺ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ വിപിൻ കുമാറിന് നിവേദനം നൽകി.നവീകരണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്. ഇത് യാത്രക്കാരും പൊതുജനങ്ങളും വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടയാക്കുന്നു. മുൻപ് വാഗ്ദാനം ചെയ്തതുപോലെ 2027 ജൂലൈയ്ക്കകം പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണം.വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന്റെ നവീകരണവും പിറ്റ് ലൈൻ നിർമ്മാണവും വെസ്റ്റ് ഹില്ലിനെ “കോഴിക്കോട് നോർത്ത് റെയിൽവേ സ്റ്റേഷൻ” ആയി ഉയർത്തിക്കൊണ്ടുവരണമെന്നും ചേംബർ അഭ്യർത്ഥിച്ചു. കോഴിക്കോട് നിന്നും കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും അവയുടെ പരിപാലന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി അവിടെ ഒരു പിറ്റ് ലൈൻ (സർവീസ് സ്റ്റേഷൻ) നിർമ്മിക്കുക
കാസർഗോഡ് – തൃശൂർ ഇടയിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക. ......
വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് നഗരസഭ ഓഫിസിലെത്തിയ സ്ത്രീ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. ......
കോഴിക്കോട് : പാതിരാത്രിയിൽ വീട്ടിൽ മോഷണം നടത്താൻ എത്തിയ കള്ളൻ കിണറ്റിൽ വീണു.വ്യാഴാച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്.വീട്ടിലെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കള്ളൻ പിടിവിട്ട് കിണറ്റിൽ വീഴുകയായിരുന്നു.ഒടുവിൽ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു. കോഴിക്കോട് നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം.രാവിലെ ഏഴുമണിയോടെ ഗൃഹനാഥ മുറ്റം വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഗ്രിൽ നീങ്ങിയത് കണ്ട് സംശയം തോന്നിയാണ് പരിശോധിച്ചത്.അപ്പോൾ കിണറിൽ നിന്നും കയറാനാവാതെ ബംഗാളി സ്വദേശിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.കള്ളൻ വെള്ളത്തിൽ നീന്തി തലപൊക്കി കിടക്കുകയായിരുന്നെന്ന് ഗൃഹനാഥ പറഞ്ഞു. ......